18 July, 2026 01:41:52 PM


ഒല്ലൂരിൽ കെഎസ്ആർടിസി ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്



ഒല്ലൂർ: തൃശ്ശൂർ ഒല്ലൂരിൽ കെഎസ്ആർടിസി ബസ് ലോറിയ്ക്ക് പിന്നിലിടിച്ച് അപകടം. സംഭവത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ചേർത്തല സ്വദേശിയായ ഡ്രൈവർ രഞ്ജിത്തിന്റെ കാൽമുട്ടിനാണ് അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 10.30-നായിരുന്നു സംഭവം. ബസ്സിലുണ്ടായിരുന്ന 44 യാത്രക്കാരിൽ ചിലർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. എറണാകുളത്തുനിന്ന് പഴനിയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304