12 July, 2026 12:02:17 PM


പാലക്കാട് മൂന്നം​ഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി



പാലക്കാട്: പാലക്കാട് മൂന്നം​ഗ​ കുടുംബത്തെ കാണാനില്ലെന്ന് പരാതി. പാലക്കാട് വാണിയംകുളം സ്വദേശികളായ ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാനില്ലാത്തത്. കഴിഞ്ഞ നാല് ദിവസമായി ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബം താമസിച്ചിരുന്ന വീട് നാല് ദിവസമായി പൂട്ടിയ നിലയിലാണ്. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതോടെ ബന്ധുക്കൾ അയൽവാസികളെ ബന്ധപ്പെടുകയായിരുന്നു. പ്രദേശവാസികൾ അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. കഴിഞ്ഞ വ്യാഴാഴ്ച ഒരു പിക്കപ്പ് വാൻ വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുടുംബം ഈ വാഹനത്തിൽ പോയതായാണ് വിവരം. പ്രദേശത്തെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. സ്വിച്ച് ഓഫായ മൂന്ന് ഫോണുകളുടെയും ടവർ ലൊക്കേഷൻ കാണിക്കുന്നത് വീടിന്റെ പരിസരത്ത് തന്നെയാണ്. വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K