03 July, 2026 03:23:07 PM
കുന്നംകുളത്ത് കെഎസ്ആർടിസി ബസ് ലോറിയിലും സ്കൂട്ടറിലും ഇടിച്ച് അപകടം

തൃശൂർ: കുന്നംകുളത്ത് വീണ്ടും കെഎസ്ആർടിസി ബസ് അപകടം. കെ എസ് ആർ ടി സി ബസ് ലോറിയിലും സ്കൂട്ടറിലും സൈക്കിളിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ഇടറോഡിൽ നിന്ന് കയറിയ സ്കൂട്ടർ കെ എസ് ആർ ടി സി ക്ക് മുൻപിലേക്ക് പെട്ടെന്ന് വന്നതോടെ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിവരം.




