03 July, 2026 01:39:20 PM
സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്

തൃശൂർ: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന നടത്തിയ തൃശൂർ സ്വദേശിക്കെതിരെ കേസെടുത്തു. തൃശൂർ ചൊവ്വന്നൂർ സ്വദേശി അനന്തുവാണ് എഴുപത്തിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപ്പന നടത്തിയത്. കുന്നംകുളം സ്വദേശിയായ യുവതിയുടെ ബന്ധുക്കൾ യുവാവിൻ്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു. ഫോണിൽ നിന്ന് പതിനെണ്ണായിരത്തിൽ അധികം ചിത്രങ്ങൾ കണ്ടെത്തി. പരാതി നൽകിയിട്ടും പ്രതിക്കെതിരെ കേസെടുക്കാൻ ആദ്യം കുന്നംകുളം പൊലീസ് തയ്യാറായില്ലെന്നും പരാതിക്കാർ ആരോപിച്ചു.




