27 June, 2026 05:48:55 PM


തൃശൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു



തൃശൂർ: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. തൃശൂർ അരിമ്പൂർ സ്വദേശി വൈശാഖ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. പെയ്ന്റിങ് തൊഴിലാളിയായ വൈശാഖിന് എലിപ്പനി സ്ഥിരീകരിച്ചത് തിങ്കളാഴ്ചയായിരുന്നു. വെളുത്തൂർ മുനയത്താണ് ഇയാൾ താമസിക്കുന്നത്. സംസ്കാരം ഇന്ന് വൈകിട്ട്  വടുക്കര ശ്മശാനത്തിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297