26 June, 2026 11:43:18 AM
അക്കിക്കാവിൽ ഗുഡ്സ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു: സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

തൃശൂര്‍: കുന്നംകുളത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ 24കാരൻ രക്തം വാർന്ന് മരിച്ചു.വെള്ളറക്കാട് സ്വദേശി വാസുവിന്റെ മകൻ സുധീഷ് 24 ആണ് മരിച്ചത്. അക്കിക്കാവിൽ ഇന്ന് പുലർച്ചെ 2.20 ഓടെയായിരുന്നു അപകടം. വാഹനങ്ങൾ കൊണ്ടുപോകുന്ന ഗുഡ്സ് ലോറി നിയന്ത്രണം വിട്ട് സുധീഷ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായുരുന്നു.




