18 June, 2026 09:54:35 AM


ഗുണ്ടയെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്



തൃശൂര്‍: ബിജെപി തൃശൂര്‍ ജില്ലാ സൗത്ത് പ്രസിഡന്റിനെതിരെ വീണ്ടും കേസ്. എ ശ്രീകുമാറിനെതിരെയാണ് കേസ്. തല്ലിയെന്ന് പൊലീസിന് പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയെന്നതാണ് പുതിയ കേസ്. സംഭവത്തില്‍ ഗുണ്ടയായ പെരിഞ്ഞനം സ്വദേശി ഗിരീഷ് (50) അറസ്റ്റിലായിട്ടുണ്ട്.

തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ശ്രീകുമാറിനെതിരെ പരാതി നല്‍കിയിരുന്നു. വൈകി വന്നതിനാല്‍ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. ഈ കേസില്‍ ശ്രീകുമാര്‍ പ്രതിയായിരുന്നു. പിന്നാലെ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനിടെയാണ് ഗുണ്ടയായ ഗിരീഷിനെ വിട്ട് ശ്രീകുമാര്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. ശ്രീകുമാറിനെതിരെ മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് ഗിരീഷ് ശ്രീകുമാറിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ശ്രീകുമാറിന്റെ ഭാര്യ വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു. ആദ്യ കേസുമായി ബന്ധപ്പെട്ട് കോടതി നിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ ശ്രീകുമാറിനെതിരെ മറ്റ് നടപടികളിലേക്ക് കടക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. എന്നാല്‍ പുതിയ കേസിന്റെ പശ്ചാത്തലത്തില്‍ ശ്രീകുമാറിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939