16 June, 2026 06:17:41 PM


വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി. ലൈൻമാൻ ഷോക്കേറ്റ് മരിച്ചു



തൃശൂര്‍: വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാനും ആറാട്ടുപുഴ സ്വദേശിയുമായ മനോജ് (46) ആണ് മരിച്ചത്. ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസുവിന്റെ മകനാണ്. ചൊവ്വാഴ്ച രാവിലെ ആറരയോടെ മാപ്രാണം സെന്ററിൽ മാവേലി സ്റ്റോറിന് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ തകരാർ പരിഹരിക്കാൻ കയറിയപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ ഉടൻ തന്നെ മനോജിനെ സമീപത്തെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947