06 June, 2026 05:21:49 PM
തൃശൂരിൽ ചോറിനുള്ളിൽ ഒളിപ്പിച്ച 400 ഗ്രാം കഞ്ചാവ് പിടികൂടി

തൃശ്ശൂര്‍: ചോറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കല്‍ വീട്ടില്‍ ബിനീഷ് (40) നെ പോലിസ് അറസ്റ്റ് ചെയ്തു. കുന്നംകുളം, ഗുരുവായൂര്‍ ഡാന്‍സാഫ് ടീമും കുന്നംകുളം പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പോലിസ് സ്ഥലത്തെത്തി പരിശോധന തുടര്‍ന്നെങ്കിലും കഞ്ചാവ് കണ്ടെത്താനായില്ല. എന്നാല്‍ പോലിസെത്തിയ വിവരം അറിഞ്ഞ പ്രതി കഞ്ചാവ് അടുപ്പത്തെ കുക്കറില്‍ ഇടുകയായിരുന്നു. കുക്കര്‍ വിസിലടിച്ചപ്പോള്‍ വീടു മുഴുവന്‍ മണം പടര്‍ന്നു. സംശയം തോന്നിയ പോലിസ് അടുക്കളയിലെത്തി കുക്കര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് 400 ഗ്രാം കഞ്ചാവ് പൊതി കണ്ടെത്തിയത്.




