05 June, 2026 11:55:06 AM
കനത്ത മഴ: കൊടുങ്ങല്ലൂരിൽ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു

തൃശൂര്‍: തൃശൂർ കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം - പടിഞ്ഞാറെ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് അപകടം നടന്നത്. റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാക മരം മഴയിൽ കടപുഴകി വീഴുകയായിരുന്നു.മരത്തിനിടയിൽ പെട്ട മണിക്ഠൻ തൽക്ഷണം മരിച്ചു.




