02 June, 2026 04:12:52 PM


പമ്പയാറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അസ്ഥികൂടം



ആലപ്പുഴ: ചെങ്ങന്നൂര്‍ കല്ലിശേരിയില്‍ പമ്പയാറ്റില്‍ അസ്ഥികൂടം കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയിലാണ് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. അസ്ഥിക്കൊപ്പം പൂജാ സാധനങ്ങളുമുണ്ട്. മീന്‍ പിടിക്കാന്‍ എത്തിയവരുടെ ചൂണ്ടയില്‍ ചാക്ക് കുരുങ്ങുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു. കണ്ടെത്തിയ വസ്തുക്കള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920