28 November, 2026 07:39:01 PM
കോന്നിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് കാട്ടാന

പത്തനംതിട്ട: കോന്നിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് കാട്ടാന. കൊക്കാത്തോട് റോഡിൽ കല്ലേലിയിലാണ് സംഭവം. ഇന്ന് രാവിലെ ആറ് മണിക്ക് കൊക്കാത്തോട് ഭാഗത്തേക്ക് പോയ കെഎസ്ആർടിസി പ്രിയദർശിനി ബസാണ് കാട്ടാന തടഞ്ഞത്. കാട്ടാന ബസ് തടയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആന ബസ് തടഞ്ഞതോടെ ഏറെ നേരം ഈ റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. അതേസമയം കല്ലേലി, കുളത്തുമൺ, പൂമരുതി കുഴി എന്നിവിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.


