25 May, 2026 11:29:27 AM


വിയ്യൂരിൽ നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു



തൃശൂർ: വിയ്യൂരിൽ നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. വിയ്യൂർ പാലത്തിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്ത് നിന്ന് ഷൊർണൂർ ഭാഗത്തേക്ക് പോയിരുന്ന പാഴ്സൽ ലോറി ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ ശ്രമിക്കവെയാണ് അപകടത്തിൽപ്പെട്ടത്. ഇതേസമയം, തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറിന്‍റെ പിന്നിലും ലോറി തട്ടി. അപകടത്തിൽ ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് വാഹനത്തിന്‍റെ ഇന്ധനം ചോർന്നത് ആശങ്ക പരത്തിയെങ്കിലും ഫയർഫോഴ്സ് സ്ഥലത്തെത്തി വെള്ളം അടിച്ചാണ് ആശങ്ക ഒഴിവാക്കിയത്. പ്രദേശത്ത് വൻ ഗതാഗതക്കുരുക്കാണ് നിലവിലുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308