20 May, 2026 05:15:38 PM


മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ, ഇടപെട്ട് ആഭ്യന്തരമന്ത്രി



കൊ​ച്ചി: എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്പ​ല​ത്തി​ന​ടു​ത്ത് മ​ല​യി​ടംതു​രു​ത്തി​ൽ ഏ​ഴു പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ മു​ത​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​ൻ അ​ഡ്വ. ജ​യ​പാ​ല​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ​ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും, നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് പ്ര​തി​ഷേ​ധി​ച്ച​തോ​ടെ മു​ന്നോ​ട്ടു​പോ​കാ​നാ​യി​ല്ല. അ​തി​നി​ടെ, പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കം ചെ​യ്യാ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് നി​ല​യു​റ​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പ്ര​തി​ഷേ​ധം വാ​ർ​ത്ത​യാ​യ​തോ​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു. കൊ​ച്ചി പോ​ലീ​സി​നോ​ട് ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കാ​ൻ‌ ചെ​ന്നി​ത്ത​ല നി​ർ​ദേ​ശം ന​ൽ​കി. അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് നി​ന്ന് പോ​ലീ​സ് പി​രി​ഞ്ഞു​പോ​യി. നി​ല​വി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ത​യെ ചൊ​ല്ലി അ​ര​നൂ​റ്റാ​ണ്ടാ​യി തു​ട​രു​ന്ന ത​ർ​ക്ക​മാ​ണി​ത്. കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ഇ​ത് പ​തി​ന​ഞ്ചാം ത​വ​ണ​യാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ പ്ര​തി​ഷേ​ധം മൂ​ലം ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നി​ല്ല.

പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി പ്രതിഷേധക്കാര്‍ പറഞ്ഞു. പൊലീസ് അതിക്രമത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റു. തന്റെ അച്ഛന്റെ നെഞ്ചത്ത് പൊലീസുകാരന്‍ ചവിട്ടി. പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുറമ്പോക്ക് കണ്ടെത്തുന്നതിന് 19 ഏക്കര്‍ ഭൂമി അളക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959