27 June, 2026 06:52:21 PM
ഇടുക്കിയിൽ സ്കൂൾ മതിൽ തകർത്ത് ജീപ്പ് മുറ്റത്തേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്ക്

ഇടുക്കി: പൈനാവിന് സമീപം ജീപ്പ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പൈനാവ് അമൽജ്യോതി സ്പെഷ്യൽ സ്കൂളിന്റെ മതിൽ തകർത്ത് മുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് അമൽ ജ്യോതി സ്പെഷ്യൽ സ്കൂളിനു മുന്നിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി ജോജോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കി നാലു പേർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സമയം സ്കൂൾ മുറ്റത്ത് കുട്ടികളും ജീവനക്കാരും ഉണ്ടായിരുന്നു. ഇവർ ഓടി മാറി.




