20 May, 2026 09:43:20 AM
മലയാറ്റൂരിൽ പത്ത് വയസ്സുകാരൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

തൃശൂര്‍: അങ്കമാലിയില്‍ 10 വയസ്സുകാരന്‍ തൂങ്ങിമരിച്ചു. മലയാറ്റൂര്‍ ചെരിയം പറമ്പില്‍ രമേശിന്റെയും ദിവ്യയുടെയും മകന്‍ ആകത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. സഹോദരനുമായുള്ള തര്‍ക്കമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.




