31 May, 2026 01:19:48 PM


വാ​ഴ​ക്കു​ള​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ലോ​റി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് അ​പ​ക​ടം; വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം



മൂ​വാ​റ്റു​പു​ഴ: എ​റ​ണാ​കു​ളം വാ​ഴ​ക്കു​ള​ത്ത് ലോ​റി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. മൂ​വാ​റ്റു​പു​ഴ 130 ജം​ഗ്ഷ​ന്‍ ക​ണ്ട​ത്തി​ല്‍ മൂ​സ​യു​ടെ ഭാ​ര്യ അ​നീ​ഷ (46) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.50 ഓ​ടെ വാ​ഴ​ക്കു​ളം അ​ഞ്ചാം മൈ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. തൊ​ടു​പു​ഴ ഭാ​ഗ​ത്തു നി​ന്നും മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന അ​ങ്ക​മാ​ലി​യി​ലെ റൈ​സ് ക​മ്പ​നി​യു​ടെ ലോ​റി, തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​നീ​ഷ​യു​ടെ സ്‌​കൂ​ട്ട​റി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​നീ​ഷ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി, പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306