11 June, 2026 01:04:52 PM
തേവരയില്‍ നിയന്ത്രണം വിട്ട ലോറി പാലത്തിന്‍റെ കൈവരി തകര്‍ത്ത് തൂങ്ങി നിൽക്കുന്നു

കൊച്ചി: കൊച്ചി തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം. പാലത്തിന്റെ കൈവരി തകര്‍ത്ത ലോറി താഴേക്ക് തങ്ങി നില്‍ക്കുയായിരുന്നു. ഡ്രൈവര്‍ ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ലോഡ് ഇറക്കിയ ശേഷം തിരിച്ചുവരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.




