08 June, 2026 06:02:43 PM


വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തു; യുവതിയെ ഇരുമ്പ് ചൂല് കൊണ്ട് ആക്രമിച്ച് അയല്‍വാസി



കൊച്ചി: റോഡില്‍ മണ്ണിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സ്ത്രീയെ ഗുരുതരമായി ആക്രമിച്ച് അയൽവാസി. എറണാകുളം അയ്യമ്പള്ളിയിലാണ് സംഭവം. വെള്ളത്തിന്റെ ഒഴുക്ക് തടയുന്ന രീതിയില്‍ മണ്ണിട്ടത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം. കലാകാരിയായ ശ്രീജ കളപ്പുരയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 

ഇരുമ്പ് ചൂല്‍ കൊണ്ട് അയല്‍വാസിയായ അയ്യമ്പള്ളി സ്വദേശി സണ്ണി കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് പരാതി. ഇയാളെ മുനമ്പം പൊലീസ് പിടികൂടി. സണ്ണി നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് ഷീജ ആരോപിക്കുന്നു. വാക്കു തര്‍ക്കത്തിനിടെ ഇയാൾ ശല്യം ചെയ്യാറുള്ള കാര്യം പരസ്യമാക്കിയപ്പോഴായിരുന്നു ആക്രമണം. മുനമ്പം പൊലീസ് നിസാര വകുപ്പുകള്‍ ചുമത്തി ഒത്തുകളിക്കുന്നുവെന്നും ഷീജ ആരോപിച്ചു. ശ്രീജയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932