04 July, 2026 09:07:26 AM


ഹില്‍ പാലസ് പൊലീസ് ക്യാമ്പില്‍ പരസ്യ മദ്യപാനം; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ



കൊച്ചി: പൊലീസ് ക്യാമ്പില്‍ പരസ്യ മദ്യപാനം നടത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് ക്യാമ്പിലെ അഭിലാഷ്, നവാസ്, വിഷ്ണു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒരാള്‍ യൂണിഫോമിലായിരുന്നു. മെഡിക്കല്‍ പരിശോധനക്ക് വിളിച്ചപ്പോള്‍ ഓടി രക്ഷപ്പെടാനും പ്രതികൾ ശ്രമിച്ചിരുന്നു. വൈദ്യ പരിശോധനയില്‍ മദ്യപിച്ചത് തെളിഞ്ഞതോടെ മൂന്നുപേരെയും കെഎപി കമാന്റന്റ് സസ്‌പെന്‍ഡ് ചെയ്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923