05 June, 2026 07:17:59 PM
അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

അടിമാലി: ഇടുക്കി അടിമാലിയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്. വൈദ്യുതി ലൈനിന്റെ ടച്ച് വെട്ടുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതമേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




