30 May, 2026 02:15:14 PM


കുമ്പളങ്ങിയില്‍ തമിഴ്‌നാട് സ്വദേശി വെട്ടേറ്റ് മരിച്ച നിലയില്‍



കൊച്ചി: എറണാകുളം കമ്പളങ്ങിയില്‍ മധ്യവയസ്‌കന്‍ വെട്ടേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി മാഹിന്‍ ആണ് മരിച്ചത്. മാര്‍ക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം രാത്രി മാഹിനും മറ്റ് രണ്ട് പേരും കടയ്ക്ക് സമീപം ഇരുന്ന് മദ്യപിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള വാക്കുതര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കുമ്പളങ്ങിയിലെ പച്ചക്കറി കടയ്ക്ക് സമീപം കുട നന്നാക്കി നല്‍കുന്ന തൊഴിലെടുത്ത് വരികയായിരുന്നു മാഹിന്‍. പച്ചക്കറി കടയ്ക്ക് സമീപമുള്ള മുറിയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916