30 June, 2026 07:54:15 PM


ഏലപ്പാറയില്‍ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണു; യുവാവ് മരിച്ചു



തൊടുപുഴ: ഇടുക്കിയില്‍ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവ് മരിച്ചു. ചെമ്മണ്ണ് സ്വദേശി തടത്തില്‍ പ്രണവ് (21) ആണ് മരിച്ചത്. ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തി വളവിലാണ് സംഭവം. ഇരുചക്ര വാഹനത്തില്‍ റോഡിലൂടെ കടന്നുപോകുമ്പോള്‍ മരത്തിന്റെ ശിഖിരം ഒടിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂടെയുണ്ടായിരുന്ന പ്രണവിന്റെ സുഹൃത്ത് ആകാശ് പരിക്കില്ലാതെ രക്ഷപ്പെട്ടു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307