07 June, 2026 07:03:12 PM


​അതിശക്തമായ മ​ഴ; ഇ​ടു​ക്കി ജി​ല്ല​യി​ൽ രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ചു



ഇടുക്കി : ഇടുക്കിയില്‍ രാത്രി യാത്ര നിരോധനം. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെയാണ് നിരോധിച്ചത്. അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടി. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത കൂടി പരിഗണിച്ചാണ് തീരുമാനം. സാഹസിക ടൂറിസം കേന്ദ്രങ്ങള്‍ അടയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ജലാശയങ്ങളിലെ ജലവിനോദങ്ങളും നിരോധിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302