06 July, 2026 07:40:25 PM
സ്പായിൽ കയറി അതിക്രമം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പിടിയിൽ

കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ. നെടുമ്പാശേരി പോലീസാണ് കസ്റ്റഡിയിൽ എടുത്തത്. സ്പായിൽ കയറി ഗുണ്ടാ പിരിവും സ്ത്രീകൾക്കു നേരെ അതിക്രമവും നടത്തിയെന്ന പരാതിയിലാണ് കേസ്. സംഭവത്തിന് ശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് അനീഷ് പിടിയിലായത്. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തമിഴ്‌നാട്ടിലും സ്വർണക്കവർച്ച അടക്കമുള്ള കേസുകളുണ്ട്.




