24 June, 2026 11:30:48 AM
കൊച്ചിയിൽ ബൈക്ക് അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ദേശീയപാതയിൽ നെടുമ്പാശേരി ഫാർമസി കവലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ ഗോകുൽ, അശ്വിൻ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് മീഡിയനിലെ വൈദ്യുതി വിളക്കിൽ ഇടിച്ച് മറിഞ്ഞാണ് അപകടം. ഒരാൾ സംഭവസ്ഥലത്തുവച്ചും മറ്റേയാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചതെന്നാണ് വിവരം. രാവിലെ ആലുവയിൽനിന്ന് അങ്കമാലി ഭാഗത്തേക്ക് പോയപ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്.




