09 May, 2026 05:53:50 PM
തൃശൂരിൽ മുഖം മറച്ചെത്തിയ ആൾ യുവാവിനെ തലയ്ക്കടിച്ചുവീഴ്ത്തി

തൃശൂര്‍: തൃശൂരിൽ യുവാവിനെ നേരെ അതിക്രമം. മുഖം മറയ്ച്ചെത്തിയ ആൾ ചുറ്റിക കൊണ്ട് യുവാവിന്റെ തലക്കടിച്ചുവീഴ്ത്തി. തലയ്ക്ക് ഗുരുതര പരിക്കേറ്റ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസ് (37) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണുള്ളത്. ഒല്ലൂർ മരത്താക്കര നെല്ലിച്ചോട് വെച്ച് ഇന്നലെ രാത്രി ആയിരുന്നു ആക്രമണം.
എന്നാൽ അക്രമത്തിൻ്റെ കാരണം വ്യക്തമല്ല. തലക്കടിച്ച ശേഷം ഹെൽമെറ്റ് ധരിച്ചെത്തിയ യുവാവ് സ്ഥലത്തുനിന്നും രക്ഷപെടുകയായിരുന്നു. അതേസമയം ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. സിസിടി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.




