07 May, 2026 01:10:27 PM


തൃശൂരിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം



തൃശൂര്‍: തൃശൂരിൽ റോഡപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. അവിണിശ്ശേരി സ്വദേശി വടുംകൂട്ടിൽ വീട്ടിൽ ദേവിക വേണുഗോപാലൻ (36) ആണ് മരിച്ചത്. ലോറിയ്ക്കടിയിൽപ്പെട്ടാണ് ദാരുണന്ത്യം. മുണ്ടുപാലം ജംഗ്ഷനിൽ വെച്ച് ആയിരുന്നു അപകടം നടന്നത്. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302