29 April, 2026 01:10:51 PM


തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞു വീണ് മരിച്ചു



തൃശൂര്‍: ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടില്‍ അലി സഖാഫിയുടെ മകള്‍ 7വയസുള്ള സന്‍ഹാ മഹ്‌റിന്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. വെട്ടിക്കാട്ടിരി എസ് എന്‍ എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സന്‍ഹ. ശ്രീകൃഷ്ണപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കുട്ടി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ മണ്ണാര്‍ക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. സഫ്‌നയാണ് മാതാവ്. സഹോദരന്‍ സഹല്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942