23 April, 2026 08:48:04 PM


മുണ്ടത്തിക്കോട് അപകടം; പാടശേഖരത്തിൽ നിന്ന് പുരുഷൻ്റെ തല കണ്ടെത്തി



മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം പാടശേഖരത്തിൽ നിന്ന് തല കണ്ടെത്തി. മുക്കാൽ കിലോമീറ്റർ ദൂരെയുള്ള പാടശേഖരത്തിൽ നിന്നാണ് പുരുഷൻറെ തല കണ്ടെത്തിയത്. കസാവർ നായയെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് തല കണ്ടെത്തിയത്. മൃതദേഹവശിഷ്ടം തൃശ്ശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി. 200 മീറ്റര്‍ അകലെ നിന്ന് ചെവി ഒഴികെയുള്ള തലയുടെ ഭാഗങ്ങളാണ് കണ്ടെത്തിയത്. 

ശരീര ഭാഗങ്ങൾ വെച്ച് നോക്കി ഡിഎൻഎ പരിശോധനകൾ നടത്തും. ലഭിച്ച മൃതദേഹങ്ങളിൽ നിന്നുള്ളതിൽ ആരുടേങ്കിലും ആണോ എന്നതാണ് നിലവിൽ പരിശോധന നടത്തുന്നത്. 10 മൊബൈല്‍ ഫോണുകളും മേഖലയില്‍ നിന്ന് കിട്ടി. സ്ഥലത്ത് നിന്ന് കണ്ടെത്തിയ 300 കിലോയോളം സ്‌ഫോടക വസ്തുക്കള്‍ പൊലീസ് മാറ്റി. അപകടം ഉണ്ടായ സ്ഥലത്ത് 37 പേര്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതില്‍ നാലുപേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935