22 April, 2026 11:57:45 AM
തൃശൂരില്‍ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു; ശംഖുവരയന്‍ കടിച്ചത് ശുചിമുറിയില്‍ വച്ച്

തൃശൂര്‍: തൃശൂരിൽ കുട്ടിക്ക് പാമ്പ് കടിയേറ്റു. വാണിയംപാറ കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിൻ്റെ മകൻ ആദം എന്ന രണ്ടര വയസുകാരനാണ് പാമ്പ് കടിയേറ്റത്. വീട്ടിലെ ശുചിമുറിയിൽ വച്ച് ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് പാമ്പിൻ്റെകടിയേറ്റത്. ശംഖുവരയൻ എന്ന ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാത്ത് റൂമിൻ്റെ വെൻ്റിലേഷൻ വഴി പാമ്പ് കയറിയെന്നാണ് സംശയം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.




