19 April, 2026 07:28:21 PM


തലയണയ്ക്കടിയിൽ നിന്ന് പാമ്പു കടിയേറ്റ് 8 വയസുകാരൻ മരിച്ചു; സഹോദരന്റെ നില ഗുരുതരം



തൃശൂർ: പാമ്പു കടിയേറ്റ് എട്ടുവയുകാരൻ മരിച്ചു. തൃശൂർ കോടാലിയിലാണ് ദാരുണമായ സംഭവം നടന്നത്. കോടാലി സ്വദേശികളായ സിൽജോ-ജോൺസി ദമ്പതികളുടെ ഇളയമകൻ ആൽജോയാണ് മരിച്ചത്. തലയണയ്ക്കടിയിൽ നിന്നാണ് കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്. സഹോദരൻ അനോദിനും പാമ്പു കടയേറ്റു. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. പുലർച്ചെ രണ്ട് മണിയോടെയാണ് രണ്ട് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യബാധയേറ്റു എന്നാണ് മാതാപിതാക്കൾ ആദ്യം വിചാരിച്ചിരുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് പാമ്പുകടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ആൽജോയെ രക്ഷിക്കാൻ സാധിച്ചില്ല. ശങ്കുവരയൻ അഥവാ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് മുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. കുട്ടികൾ കിടന്നിരുന്ന കട്ടിലിൽ തലയിണയുടെ അടിയിലാണ് പാമ്പിനെ കണ്ടത്. കുട്ടിയുടെ ശരീരത്തിൽ പാമ്പുകടിയേറ്റതിന്റെ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K