18 April, 2026 11:50:08 AM
വാക്കുതർക്കം: തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

തൃശൂർ: വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൃശൂർ നടന്ന സംഭവത്തിൽ നാല് സെന്‍റ് ഉന്നതിയിൽ താമസിക്കുന്ന നിഖില്‍ ആണ് മരിച്ചത്. രാത്രി 10.30 നായിരുന്നു സംഭവം. പ്രദേശവാസിയായ യുവാവ് ജിന്‍റോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. നിഖിലിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റു.




