16 April, 2026 11:18:08 AM


നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക്



ചാവക്കാട്: ചാവക്കാട് – വടക്കാഞ്ചേരി സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കാഞ്ഞിരക്കോട് തോട്ടുപാലത്തുള്ള ടർഫിന് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത്. ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളായ കൊട്ടാരപറമ്പിൽ ഷൗക്കത്തലി (45), ഭാര്യ മുബീന (37), മക്കളായ ഫാത്തിമ ജന്ന (3), മുഫ്ലിഹ്‌ (10) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇന്ന് പുലർച്ചെ 1.35ന് ആണ് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935