13 April, 2026 05:52:55 PM


തൃശൂരിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ



തൃശൂര്‍: തൃശൂര്‍ ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തച്ചോത്ത് വീട്ടില്‍ സഫിയ(72)ആണ് മരിച്ചത്. തനിച്ച് താമസിക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ മറ്റു വീടുകളില്‍ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി അവര്‍ പതിവുപോലെ എത്താതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് സഫിയയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി പരിശോധന നടത്തിയ പോലിസ് തെളിവുകള്‍ ശേഖരിച്ചു. 

വയോധിക ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് ചെറുതുരുത്തി പോലിസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണശ്രമത്തിനിടെ കൊലപാതകം നടന്നിരിക്കാമെന്നാണ് പോലിസ് പ്രാഥമികമായി വിലയിരുത്തുന്നത്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുമെന്നും പോലിസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916