07 April, 2026 09:50:56 PM


പ​ട്ടാ​മ്പി​യി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ സം​ഘ​ർ​ഷം; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്



പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പ​ട്ടാ​മ്പി​യി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ സം​ഘ​ർ​ഷം. എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് റാ​ലി​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ക​ല്ലേ​റും കൂ​ട്ട​ത്ത​ല്ലും ഉ​ണ്ടാ​യി. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ സ്ഥ​ല​ത്ത് കൂ​ട്ട​ത്ത​ല്ല് ഉ​ണ്ടാ​കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൂ​ടാ​തെ മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി വീ​ശി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305