06 April, 2026 08:52:01 AM


കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്; 2 ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പരിക്ക്



കൊല്ലം: കുന്നത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോവൂര്‍ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്കിടെ കല്ലേറ്. രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അനന്ദു, ഷാഹിര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോവൂര്‍ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പര്യടന ജാഥ ഭരണിക്കാവില്‍ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. സംഭവത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് ആണ് എന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡിജെ പരിപാടി നടന്ന സ്ഥലത്തുനിന്നാണ് കല്ലേറുണ്ടായതെന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അതേസമയം, ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305