01 April, 2026 04:38:24 PM


തൃശൂർ മുൻ മേയർ എം.കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്



തൃശൂര്‍: തൃശൂര്‍ മുന്‍ മേയര്‍ എംകെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്. താന്‍ തന്റെ തറവാടായ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജന്‍ പല്ലന് പിന്തുണ നല്‍കുമെന്നും എകെ വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ഇടതുമുന്നണിയോടെ പിന്തുണയോടെ തൃശൂര്‍ നഗരസഭയുടെ മേയറായിരുന്നു എംകെ വര്‍ഗീസ്.

കോണ്‍ഗ്രസില്‍ നിന്നും യാതൊരു വാഗ്ദാനവും ഇല്ല. പ്രവര്‍ത്തനരംഗത്ത് വാഗ്ദാനമില്ലാതെ തുടരും എന്നും എം കെ വര്‍ഗീസ് പറഞ്ഞു. ഇത്തവണ യുഡിഎഫ് ഭരിക്കും. തന്റെ പഴയ തറവാടാണ് കോണ്‍ഗ്രസ്. അന്ന് അങ്ങനെ സംഭവിച്ചുപോയി എന്നും എം കെ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

2000ലും 2020ലും കൗണ്‍സിലറായിരുന്നു എം കെ വര്‍ഗീസ്. 2020ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നെട്ടിശ്ശേരിയില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച എം കെ വര്‍ഗീസ് എല്‍ഡിഎഫ് പിന്തുണയോടെ മേയര്‍ ആവുകയായിരുന്നു. എല്‍ഡിഎഫും യുഡിഎഫും 24 സീറ്റുകളോടെ ഒപ്പത്തിനൊപ്പം വന്നതോടെ വര്‍ഗീസിന്റെ തീരുമാനം നിര്‍ണ്ണായകമായി. ഇതോടെ വര്‍ഗീസിനെ മേയറാക്കാന്‍ സമ്മതിച്ച് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടി. പൊലീസുകാര്‍ തന്നെ സല്യൂട്ട് ചെയ്യണം എന്ന് പറഞ്ഞത് സുരേഷ് ഗോപിയെ വാനോളം പുകഴ്ത്തിയതും ചര്‍ച്ചയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943