21 March, 2026 04:21:37 PM


ചാവക്കാട് പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ



തൃശൂർ: വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അക്യുപങ്ചറിസ്റ്റാണ് ഇബ്രാഹിം.

പ്രസവശേഷം പരിചരണം ലഭിക്കാത്തതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പ്രസവത്തിനു ശേഷം മരിച്ച നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിരുന്നു. ജനുവരിയിൽ മുഹ്സിനയുടെ പ്രസവം നടന്ന് ആറ് ദിവസം കഴിഞ്ഞ് മരണപ്പെട്ടിരുന്നു. ഏഴാമത്തെ പ്രസവമായിരുന്നു ഇത്. ഇവരുടെ രണ്ട് കുട്ടികള്‍ നേരത്തെ മ രിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953