12 March, 2026 09:07:14 PM
തൃശൂരില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവു നായ കടിച്ചുകൊന്നു

തൃശൂര്‍: എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. 84 വയസുകാരിയായ കാര്‍ത്യായനിയാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വയോധികയുടെ മകനായ അറുപത് വയസുകാരനായ ഭിന്നശേഷിക്കാരനും നായയുടെ കടിയേറ്റു. നായ നാട്ടിലെ മറ്റ് നായ്ക്കളെയും കടിച്ചിട്ടുണ്ട്. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടാനായിട്ടില്ല.




