10 March, 2026 08:59:45 AM


106-ാം വാർഷികാഘോഷ നിറവിൽ ചേറ്റുപുഴ സരസ്വതി വിലാസം എൽ.പി.സ്കൂൾ



തൃശൂർ: ചേറ്റുപുഴ സരസ്വതി വിലാസം എൽ.പി. സ്കൂൾ 106-ാം വാർഷികാഘോഷ നിറവിൽ. ആഘോഷങ്ങളുടെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ബാബുരാജ് ഇ.എസ് നിർവ്വഹിച്ചു. പ്രധാനാധ്യാപിക വിജയശ്രീ പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ പശുപതി മാസ്റ്റർ എൻഡോവ്മെന്റ് വിതരണം ചെയ്തു. എം.ആർ. രാജൻ, അഡ്വ റജീന ജിപ്സൺ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മായ പി.കെ, ദീപ എം.ബി, ഷിജോ ചുങ്കത്ത്, ശരത്ത്, പ്രവീണ, നിജ, അനൂപ, ബാബു, സുബിത, സ്കൂ‌ൾ ലീഡർ അനാമിക എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932