21 February, 2026 09:26:33 AM


വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍ക്കും നഴ്‌സിനും സസ്‌പെന്‍ഷന്‍



ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവില്‍ ഡോ. ഷാഹിദയെ സസ്‌പെന്‍ഡ് ചെയ്തു. ഉഷ ജോസഫിന്റെ ശസ്ത്രക്രിയയിലുണ്ടായ പിഴവിന് പിന്നാലെയാണ് ഡോ. ഷാഹിദയെയും ഗ്രേഡ് വണ്‍ നഴ്‌സ് ധന്യ പി എസിനും സസ്‌പെന്‍ഷന്‍ നല്‍കിയത്. ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ഡോ. ഷാഹിദ.

അതേസമയം ഉഷാ ജോസഫിന്റെ കാര്യത്തില്‍ സംഭവിച്ചത് ഗുരുതര പിഴവാണെന്ന് ഡോ. ഷാഹിദ സമ്മതിച്ചിരുന്നു. എന്നാല്‍ താന്‍ ഇങ്ങനെ ഒരു ശസ്ത്രക്രിയ ചെയ്തതായി ഓര്‍ക്കുന്നില്ലെന്നായിരുന്നു ഷാഹിദയുടെ പ്രതികരണം. കോവിഡ് കാലമായതിനാല്‍ ഏറെ പരിമിതികളുണ്ടായിരുന്നെന്നും പിഴവ് സംഭവിച്ചെങ്കില്‍ അത് മനഃപൂര്‍വ്വമായിരിക്കില്ലെന്നുമായിരുന്നു ഷാഹിദ പറഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936