19 February, 2026 07:20:40 PM
തിരുവല്ലയില്‍ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട: തിരുവല്ലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാവുംഭാഗത്ത് അപര്‍ണ രമേശ്(17) എന്ന പെണ്‍കുട്ടിയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അപര്‍ണയുടെ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജീവനൊടുക്കാന്‍ പോവുകയാണെന്ന് അപര്‍ണ ആണ്‍സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു. ആണ്‍സുഹൃത്ത് വായ്പൂര്‍ സ്വദേശി ജാവേദ് പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. അപര്‍ണയ്ക്ക് ജാവേദ് ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജാവേദ് ഫോണ്‍ തിരികെ വാങ്ങി. തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.




