14 February, 2026 09:50:56 AM
ഒല്ലൂരിൽ ശബരിമല തീർഥാടകരുടെ ബസിൽ ലോറിയിടിച്ച് അപകടം; 5 പേർക്ക് പരിക്ക്

തൃശൂർ: ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ചരക്കുലോറിയിടിച്ച് 5 അയ്യപ്പഭക്തർക്ക് പരിക്ക്. പരിക്കേറ്റ ബസ് ഡ്രൈവറുടെ ആരോഗ്യ നില ഗുരുതരമാണ്. അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്. ശനിയാഴ്ച പുലർച്ചെ 4.20നായിരുന്നു അപകടം. പരിക്കേറ്റവരേ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒല്ലൂർ ആക്‌ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരേ ആശുപത്രിയിലെത്തിച്ചത്.




