04 February, 2026 04:10:55 PM


കോന്നി മെഡിക്കൽ കോളേജിൽ തീപിടുത്തം: രോഗികളെ ഒഴിപ്പിക്കുന്നു



പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ തീപിടിത്തം. ഐസിയുവിന് സമീപമാണ് തീപിടുത്തമുണ്ടായത്. ജനറേറ്റർ റൂമിന് അകത്ത് നിന്ന് തീ പുറത്തേക്ക് പടരുകയായിരുന്നു. തീപിടിത്തമുണ്ടായതിന് പിന്നാലെ ലേബര്‍ വാര്‍ഡില്‍ നിന്നും ഐസിയുവിൽ നിന്നുമടക്കം രോഗികളെ ഒഴിപ്പിച്ചു. കോന്നി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925