03 February, 2026 02:11:50 PM


പെരുവനം ആറാട്ടുപുഴ പൂരം: ബ്രോഷർ പ്രകാശനം ചെയ്തു



തൃശൂര്‍: 1444ാം മത് പെരുവനം ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായ 2026 ലെ തൈക്കാട്ടുശ്ശേരി പൂരത്തിന്റെ ബ്രോഷർ  ഇന്ന് തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിൽ വെച്ച് ക്ഷേത്രം രക്ഷാധികാരിളായ ഇളയിടത്ത്  തൈക്കാട്ട് യദു മൂസ്സും, കൃഷ്ണൻ മൂസ്സും ചേർന്ന് പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ എ എ കുമാരന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റിയിലെ മറ്റു ഭാരവാഹികളും ക്ഷേത്രം ഭാരവാഹികളും പൂരം കമ്മിറ്റി അംഗങ്ങളും മറ്റു പങ്കാളി ക്ഷേത്രങ്ങളിലെ ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942