30 January, 2026 10:35:26 AM


ഭാര്യയെ സംശയം; പത്തനംതിട്ടയിൽ വീടിന് തീയിട്ട ഗൃഹനാഥൻ പിടിയിൽ



പത്തനംതിട്ട: ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് വീടിന് തീയിട്ട് ഭ‍ർത്താവ്. പത്തനംതിട്ട വകയാറാണ് സംഭവം. ഭർത്താവ് സിജുവിനെ (42) കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഭാര്യക്കും മകനും പൊള്ളലേറ്റു. ഇന്ന് പുലർച്ചെയാണ് സിജു വീടിന് തീ കൊളുത്തിയത്. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് ഇയാൾ വീടിന് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു. 

തീ വെച്ചശേഷം സിജു ഓടി രക്ഷപ്പെട്ടു. വീടിൻ്റെ വാതിൽ പുറത്ത് നിന്ന് പൂട്ടിയിട്ടതിനാൽ ഭാര്യയ്ക്കും മകനും രക്ഷപെടാൻ സാധിച്ചില്ല. നിലവിളി ശബ്ദം കേട്ട അയൽവാസികളാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഭാര്യക്ക് 40 ശതമാനം പൊള്ളലെറ്റെന്നാണ് പൊലീസ് പറഞ്ഞത്.

രജനിയുടേയും സിജുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു. നോക്കിയപ്പോൾ സിജുവിനെ കാണാനില്ലായിരുന്നു. 

പെയിന്‍റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. ഇയാളുടെ കയ്യിലുള്ള ടിന്നറോ പെട്രോളോ ഉപയോഗിച്ച് തീകൊളുത്തി എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വീടിന്‍റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925