16 January, 2026 09:54:41 AM
തൃശൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

തൃശൂർ: മാള അണ്ണല്ലൂരിൽ നിയന്ത്രണംവിട്ട ബൈക്ക് മരത്തിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബെംഗളൂരുവിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർത്ഥിയാണ്.




