15 January, 2026 03:54:01 PM
തൃശൂരില്‍ പടക്കം കയറ്റി വന്ന ലോറിക്ക് തീപിടിച്ചു; ഡ്രൈവർക്ക് പരിക്ക്

തൃശൂര്‍: പാഴ്‌സലിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ച് തൃശൂരില്‍ ലോറിക്ക് തീപിടിച്ചു. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ പുത്തൂര്‍ സ്വദേശി അനൂജിന് നിസാര പരിക്കേറ്റു. തൃശൂര്‍ നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുമ്പോഴായിരുന്നു തീപിടിച്ചത്. ലോറിയിലെ ഒരു പാഴ്‌സലില്‍ പടക്കമുണ്ടായിരുന്നു.
എന്നാല്‍ പാഴ്സലിൽ പടക്കമുണ്ടെന്ന് അറിയിക്കാതെയായിരുന്നു പാഴ്‌സല്‍ അയച്ചത്. നിയമം ലംഘിച്ചാണ് ഓണ്‍ലൈനില്‍ പടക്കം പാഴ്‌സല്‍ അയച്ചത്. നിയമം ലംഘിച്ച് ഓണ്‍ലൈനില്‍ പടക്ക പാഴ്‌സല്‍ അയക്കുകയായിരുന്നു. ലോറിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടിരുന്നു. രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു.




