06 January, 2026 07:43:09 PM


പേടി മാറ്റാനായി ആനയ്ക്കടിയിലൂടെ പിഞ്ചുകുഞ്ഞിനെ കടത്തി പാപ്പാന്‍റെ സാഹസം



ഹരിപ്പാട്: മദ്യ ലഹരിയില്‍ കൈക്കുഞ്ഞുമായി ആന പാപ്പാൻ്റെ അഭ്യാസം. അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തി. ഇതിനിടെ കുഞ്ഞ് പപ്പാൻ്റെ കയ്യിൽ നിന്നു വഴുതി ആനയുടെ കാൽചുവട്ടിലേക്ക് വീണു. തല നാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്.

ജനുവരി മൂന്നാം തിയ്യതിയാണ് സംഭവം. ഹരിപ്പാട് സ്കന്ദൻ്റെ താൽക്കാലിക പാപ്പാനായ കൊട്ടിയം അഭിലാഷ് ആണ് സ്വന്തം കുഞ്ഞുമായി സാഹസം കാണിച്ചത്. ചോറൂണിനായി കൊണ്ടുവന്ന കുഞ്ഞിനെവച്ചാണ് അച്ഛനായ പാപ്പാൻ്റെ സാഹസികത. പേടിമാറ്റാൻ എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ കുഞ്ഞിനെ ആനയ്ക്ക് കീഴിലൂടെ വലം വെപ്പിക്കുന്നതായും കാണാം. ഇതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആനയുടെ ഒന്നാം പാപ്പാൻ ഉൾപ്പടെ മദ്യ ലഹരിയിലാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പാപ്പാനെതിരെ നടപടിക്ക് ആലോചിക്കുകയാണ് ദേവസ്വം. പാപ്പാനെ കൊന്നതിനെ തുടർന്ന് മാസങ്ങളായി തളച്ചിട്ടിരിക്കുന്ന ആനയുടെ അടുത്ത് വച്ചാണ് സ്വന്തം കുഞ്ഞുമായി പാപ്പാൻ സാഹസം കാണിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K